India
പിഴയായി നേടിയത് 300 കോടി; കണക്കുകൾ പുറത്തുവിട്ട് റെയിൽവേ
6 Apr 20242 മിനിറ്റ് വായന
ആറ് ഡിവിഷനുകളാണ് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലുള്ളത് . മുംബൈ ഡിവിഷനിലെ 20.56 ലക്ഷം കേസുകളിൽ നിന്ന് 115.29 കോടി രൂപ സമാഹരിച്ചു. 8.34 ലക്ഷം കേസുകളിൽ നിന്ന് 66.33 കോടി രൂപ നേടിയ ഭൂസാവൽ ഡിവിഷനാണ് തൊട്ടുപിന്നിൽ. നാഗ്പൂർ ഡിവിഷനിൽ 5.70 ലക്ഷം കേസുകളിൽ നിന്ന് 34.52 കോടിയും സോളാപൂർ ഡിവിഷനിൽ 5.44 ലക്ഷം കേസുകളിൽ നിന്ന് 34.74 കോടിയും ലഭിച്ചു. പൂനെ ഡിവിഷൻ 3.74 ലക്ഷം കേസുകളിൽ നിന്ന് 28.15 കോടി രൂപ നേടി. ഹെഡ്ക്വാർട്ടേഴ്‌സ് ഡിവിഷൻ 28.15 കോടി രൂപ സമാഹരിച്ചു
മുംബൈ ഡിവിഷനിലെ ടിക്കറ്റ് ഇൻസ്പെക്ടർമാരായ സുനിൽ നൈനാനി, എംഎം ഷിൻഡെ, ധർമേന്ദ്ര കുമാർ എന്നിവർ ഈ സാമ്പത്തിക വർഷം ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലേറെ വരുമാനം നേടി റെക്കോർഡ് സൃഷ്ടിച്ചു. മുംബൈ ഡിവിഷനിലെ മെയിൻലൈൻ ഫ്ലയിംഗ് സ്ക്വാഡിലെ അംഗമായ നൈനാനി ദീർഘദൂര, ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിക്കാൻ അധികാരമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. 1.92 കോടി രൂപയാണ് പിഴയായി അദ്ദേഹം പിരിച്ചെടുത്തത്.
അടുത്ത വർഷം വിരമിക്കാനിരിക്കുന്ന നൈനാനി കഴിഞ്ഞ 30 വർഷമായി ടിക്കറ്റ് ചെക്കറായി ജോലി ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം തുടർച്ചയായി ഒരു കോടി രൂപയുടെ വരുമാനം നേടിവരികയാണ് . പിഴ ഓൺലൈൻ ആക്കിയതോടെയാണ് കൂടുതലായി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ എം.എം.ഷിൻഡെ 18,223 കേസുകളിൽ നിന്ന് 1.59 കോടിയും ട്രാവൽ ടിക്കറ്റ് ഇൻസ്പെക്ടർ ആയ ധർമേന്ദ്ര കുമാർ 17,641 കേസുകളിൽ നിന്ന് 1.52 കോടിയും പിരിച്ചു.





