India
HomeNews

ഛത്തീസ്ഗഢില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു, സൈനികര്‍ക്ക് പരിക്ക്

16 Apr 20241 മിനിറ്റ് വായന
ഛത്തീസ്ഗഢില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു, സൈനികര്‍ക്ക് പരിക്ക്


സുഖ്മ: ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 29 മാവോവാദികളെ വധിച്ചു. എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും സുരക്ഷാസേന പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് ശങ്കര്‍ റാവു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക