India
HomeNews

ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

6 Mar 20241 മിനിറ്റ് വായന
ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും


കൊൽക്കത്ത മെട്രോയ്‌ക്കായി ഹൂഗ്ളി നദിയുടെ അടിത്തട്ടിന് 16 മീറ്റർ താഴെ 520 മീറ്റർ നീളത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹൂഗ്ളി നദിയുടെ പടിഞ്ഞാറുള്ള ഹൗറയെ കിഴക്കൻ തീരത്തുള്ള സാൾട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 16.6 കിലോമീറ്റർ ഇടനാഴിയുടെ ഭാഗമാണ് ഈ എൻജിനിയറിംഗ് വിസ്‌മയം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക