Kannur
HomeNews

പാട്യം സ്ഫോടനം; പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബ് തന്നെ

25 Dec 20231 മിനിറ്റ് വായന
പാട്യം സ്ഫോടനം; പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബ് തന്നെ


പാനൂർ:കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാട്യത്ത് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സ്ഥിരീകരിച്ചു. മേഖലയില്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്ന പാട്യം മൂഴിവയലില്‍ ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഉഗ്രസ്‌ഫോടക ശേഷിയുളള സ്റ്റീല്‍ ബോംബ് പൊട്ടിയാതാണെന്നു വ്യക്തമായത്.

ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. അസം സ്വദേശി ശഹീദ് അലിക്കും(45), പത്തും എട്ടും വയസ്സുളള മക്കള്‍ക്കുമാണ് പരുക്കേറ്റത്.ഇരുകൈപ്പത്തികള്‍ക്കും അതിഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഷഹീദ് അലി പരിയാരം മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.പാട്യം മൂഴിവയലില്‍ പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമില്‍ നിന്നുള്ള കുടുംബങ്ങള്‍.തലശ്ശേരി എസിപി ഉള്‍പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. സ്റ്റീൽപാത്രം എവിടെ നിന്നും ശേഖരിച്ചതാണെന്ന വിവരം പരിക്കേറ്റ ഷഹീദ് അലിയിൽ നിന്നും ചോദിച്ചറിയും. അതിനായി ഷഹീദിൻ്റെ മൊഴി ഇന്നു രേഖപ്പെടുത്തും.സിഐ.ഷാജുവിനാണ് അന്വേഷണ ചുമതല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക