India
നടന്‍ ഡാനിയൽ ബാലാജി അന്തരിച്ചു
30 Mar 20241 മിനിറ്റ് വായന
കമൽ ഹാസന്റെ 'മരുതനായക'ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാലാജി.
വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടൻ്റെ വസതിയിൽ നടക്കും.





