Kerala
HomeNews

മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം പിടിയിൽ

8 Nov 20231 മിനിറ്റ് വായന
മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം പിടിയിൽ


മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം പിടിയിൽ. തൃശൂർ സ്വദേശി ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

തന്‍റെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് യുവതി കഴിഞ്ഞ മാസം കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചിരുന്നു. ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൽഡ്രിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ആൽഡ്രിൻ കുറ്റം സമ്മതിച്ചതായും മൊബൈല്‍ ഫോണും ലാപ്ടോപും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക