Kannur
HomeNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

21 Apr 20241 മിനിറ്റ് വായന
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസാധ്യാപകനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രാമന്തളിയില്‍ താമസിക്കുന്ന കണ്ണാടിപ്പറമ്പ് സ്വദേശിയായ മദ്രസാധ്യാപകനും പത്തൊന്‍പതു വയസ്സുകാരനുമായ സുഫയറിനെതിരെയാണ് പോക്‌സോ നിയമപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സ്റ്റേഷന്‍ പരിധിയിലെ 15 വയസുകാരിയെയാണ് പയ്യന്നൂരിലെ സ്ഥാപനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക