Information
HomeNews

കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ

24 Apr 20231 മിനിറ്റ് വായന
കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ

വയനാട്: വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ, കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കൽപ്പറ്റ- പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

ഇരിട്ടി സ്വദേശികമായ അഡോൺ, ജിസ്ന മേരി, വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്. കാർ റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്

റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുക ആയിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക