India
ഏപ്രിൽ 15മുതൽ *401# വഴി കോൾ ഫോർവേഡിങ് ഇല്ല
31 Mar 20241 മിനിറ്റ് വായന
ന്യൂഡൽഹി: മൊബൈൽ ഫോണിൽ *401# ഡയൽ ചെയ്ത് കോൾ ഫോർവേഡിങ് ചെയ്യുന്ന സംവിധാനം ഏപ്രിൽ 15 മുതൽ നിർത്തിവെയ്ക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടു. സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതിനാലാണിത്.
*401# ഡയൽ ചെയ്ത് നിലവിൽ കോൾ ഫോർവേഡിങ് ഉപയോഗിക്കുന്നവർ മറ്റു മാർഗങ്ങളിലൂടെ ഇത് റീ ആക്ടിവേറ്റ് ചെയ്താൽ മാത്രമേ ഏപ്രിൽ 15ന് ശേഷം ഉപയോഗിക്കാനാവൂ. ഫോണിലേക്ക് വരുന്ന കോളുകൾ മറ്റൊരു നമ്പറിലേക്ക് തിരിച്ചുവിടുന്നതാണ് 'കോൾ ഫോർവേഡിങ്'.





