India
HomeNews

ബംഗാളിലെ ചുഴലിക്കാറ്റില്‍ നാല് മരണം, 100ലധികം പേര്‍ക്ക് പരിക്ക് ; അസമിലും മണിപ്പൂരിലും കനത്ത മഴ

31 Mar 20241 മിനിറ്റ് വായന
ബംഗാളിലെ ചുഴലിക്കാറ്റില്‍ നാല് മരണം, 100ലധികം പേര്‍ക്ക് പരിക്ക് ; അസമിലും മണിപ്പൂരിലും കനത്ത മഴ


ന്യൂഡല്‍ഹി: കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്പൂരിലും കനത്ത മഴ. ബംഗാളില്‍ ജല്‍പൈഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്ക് പരിക്കുണ്ട്. നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.

അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ബംഗാളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക