India
സംസ്കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം
17 Feb 20241 മിനിറ്റ് വായന
ചിത്രകൂട് ആസ്ഥാനമായുള്ള തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100-ൽ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്. സംസ്കൃത അദ്ധ്യാപകൻ, വേദ പണ്ഡിതൻ എന്നീ നിലകളിലും സുപരിചിതനാണ് രാമഭദ്രാചാര്യ. സംസ്കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
തുളസീദാസിന്റെ രാമചരിതമാനസം, ഹനുമാൻ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങൾ, അഷ്ടാദ്ധ്യായിയുടെ സംസ്കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയി ഗ്രന്ഥങ്ങളുടെ സംസ്കൃതവ്യാഖ്യാനം എന്നിവയും സ്വാമി രാമഭദ്രാചാര്യ രചിച്ചിട്ടുണ്ട്. സംസ്കൃതവ്യാകരണം, ന്യായം, വേദാന്തം എന്നീ മേഖലകളിൽ പാണ്ഡിത്യമുള്ളയാളാണ് രാമഭദ്രാചാര്യ. രാമായണ – ഭാഗവത കഥകൾ പൊതുസദസ്സുകളിൽ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്.





