India
HomeNews

നടി വിദ്യ ബാലന്റെ പേരിൽ അങ്ങനെയൊരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ടില്ല!

21 Feb 20241 മിനിറ്റ് വായന
നടി വിദ്യ ബാലന്റെ പേരിൽ അങ്ങനെയൊരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ടില്ല!


മുംബൈ: നടി വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. നടിയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക