India
സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു; വെടിയേറ്റത് ആറുപേർക്ക്
24 Jan 20241 മിനിറ്റ് വായന
ഇന്ന് രാവിലെയാണ് സംഭവം. ആസാം റൈഫിൾസ് ക്യാമ്പിലാണ് സംഭവമുണ്ടായത്. സൈനികൻ തന്റെ സഹപ്രവർത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മണിപ്പൂർ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. അക്രമത്തിൽ പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.





