India
റിപ്പബ്ലിക് ദിനാഘോഷം: മലയാളി ഐപിഎസ് ഓഫീസര്‍ നയിച്ച പരേഡ് സംഘത്തിന് പുരസ്കാരം
29 Jan 20241 മിനിറ്റ് വായന
കിരൺ ബേദി ഐപിഎസിന് ശേഷം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തെ നയിച്ച രണ്ടാമത്തെ വനിതയാണ് ശ്വേത സുഗതൻ ഐപിഎസ്. രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ ശ്വേത ദില്ലി പൊലീസ് മാർച്ച് സംഘത്തെ നയിച്ചത്. പരേഡിലെ ജനപ്രിയ മാർച്ചിംഗ് സംഘത്തിനുള്ള അവാർഡ് സിആർപിഎഫ് വനിത പരേഡ് സംഘത്തിനാണ്. മലയാളിയായ മേഘാ നായരാണ് സിആർപിഎഫ് പരേഡ് സംഘത്തെ നയിച്ചത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം വിതരണം ചെയ്യും. ഈക്കുറി നാരിശക്തി പ്രമേയമാക്കിയ റിപ്പബ്ലിക് പരേഡിൽ വനിതകളാണ് മാർച്ചിംഗ് സംഘത്തിൽ പങ്കെടുത്ത്.





