India
ഹൈക്കോടതി ഇടപെടല്‍ ഫലംകണ്ടു; സ്‌കൂള്‍വിദ്യാര്‍ഥികള്‍ ഇനി പോക്സോ നിയമം പഠിക്കും
28 Jan 20241 മിനിറ്റ് വായന
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് 2022 ഓഗസ്റ്റ് 26-ന് പുറപ്പെടുവിച്ച ഉത്തരവാണ് ഇതിലേക്കു വഴിതുറന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുപതിലേറെ തവണയാണ് വിഷയം ഹൈക്കോടതി പരിഗണിച്ചത്.
എസ്.സി.ഇ.ആര്‍.ടി., എന്‍.സി.ഇ.ആര്‍.ടി., സി.ബി.എസ്.ഇ. എന്നിവരെ കക്ഷിചേര്‍ത്താണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. സി.ബി.എസ്.ഇ.യും എന്‍.സി.ഇ.ആര്‍.ടി.യും അടുത്തഅധ്യയനവര്‍ഷംമുതല്‍ പാഠപുസ്തകത്തില്‍ പോക്‌സോ നിയമം ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.
കഥപോലെ നിയമത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നരീതിയിലായിരിക്കും പാഠങ്ങള്‍. അഡ്വ. എ. പാര്‍വതി മേനോന്‍, അഡ്വ. ജെ. സന്ധ്യ എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധസമിതിയാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചത്.





