India
HomeNews

ഒരു കോടി വീടുകളിൽ സൗരോർജ പദ്ധതി ‘പ്രധാനമന്ത്രി സൂര്യോദയ് യോജന’ പ്രഖ്യാപിച്ച് നരേന്ദ്ര മോദി

23 Jan 20241 മിനിറ്റ് വായന
ഒരു കോടി വീടുകളിൽ സൗരോർജ പദ്ധതി ‘പ്രധാനമന്ത്രി സൂര്യോദയ് യോജന’ പ്രഖ്യാപിച്ച് നരേന്ദ്ര മോദി


രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ മേൽക്കൂര സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന പേരിൽ അദ്ദേഹം സോളാർ പദ്ധതി പ്രഖ്യാപിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി ഓഫീസിലേയും ഊർജ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരുമായി മോദി ചർച്ച നടത്തി. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ അവബോധം നൽകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക