India
മകര ഭരണി ; വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
4 Jan 20241 മിനിറ്റ് വായന
മകരഭരണി ദിനത്തിൽ വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണം. പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. നെയ് വിളക്കിന് മുമ്പിലിരുന്ന് ലളിതാസഹസ്രനാമം ജപി ക്കുന്നതും ഫലപ്രദമാണ്. ഭദ്രകാളി സ്തുതി 108 തവണ ജപിക്കുന്നത് ഉത്തമമാണ്.
ഭരണി നാളിൽ വൃത്തമെടുത്ത് പ്രാർത്ഥിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ഉണ്ടാകും എന്നാണ് വി ശ്വാസം. ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസം ഗുരുതി ഉണ്ടാകും. പുല വാലായ്മ ഉള്ളവർ വ്രതം എടുക്കരുത്. വൃതം എടുക്കുന്നവർ ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. രണ്ടു നേരവും ദേവീക്ഷേത്രത്തിൽ ദർശനം നടത്തു ന്നത് നല്ലതാണ്. ദേവി ഭാഗവതം പാരായണം ചെയ്യുന്നതും ഉത്തമമാണ്.





