Information
HomeNews

8000ത്തിലേറെ ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ അസിസ്റ്റന്റാകാം..

18 Sept 20191 മിനിറ്റ് വായന
8000ത്തിലേറെ ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ അസിസ്റ്റന്റാകാം..

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തിൽ 8000ത്തിലേറെ ഒഴിവുകളുണ്ട്. കേരളത്തിൽ വിവിധ ഡിവിഷണൽ ഓഫീസുകൾക്കു കീഴിലായി 165 ഒഴിവുകളാണുള്ളത്. വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കുമുള്ള ഒഴിവുകൾക്ക് പുറമെയാണിത്. സംവരണ ക്രമത്തിൽ ഓരോ വിഭാഗങ്ങൾക്കുമുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

യോഗ്യത:അംഗീകൃത സർവകലാശാലാ ബിരുദം.

പ്രായം:2019 സെപ്റ്റംബർ ഒന്നിന് 18നും 30നും മധ്യേ. 02.09.1989നും 01.09.2001നും മധ്യേ (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

ശമ്പളം: 14,435 - 40,080 രൂപ.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുക. ഒക്ടോബർ 21നും 22നുമാണ് ആദ്യഘട്ട പരീക്ഷ. ഇതിൽ കട്ട്ഓഫ് മാർക്ക് നേടുന്നവർക്ക് മാത്രമേ മെയിൻ പരീക്ഷയ്ക്ക് അർഹതയുണ്ടാകൂ. പരീക്ഷയിൽ വിജയിക്കുന്നവർക്ക് വൈദ്യപരിശോധനയുമുണ്ടാകും. പരീക്ഷയുടെ സിലബസും അനുബന്ധ വിവരങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷ:www.licindia.in/Bottom-Links/Recruitment-of-Assistants-2019എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷയിലേക്കുള്ള ലിങ്കും ഇതിൽ ലഭ്യമാണ്. ഒരാൾക്ക് ഒരു ഡിവിഷനിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷയോടൊപ്പം ഉദ്യോഗാർഥിയുടെ ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

ഫീസ്:എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 85 രൂപ. മറ്റുള്ളവർക്ക് 510 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബർ ഒന്ന്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക