India
HomeNews

ചാന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡർ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി

19 Jan 20241 മിനിറ്റ് വായന
ചാന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡർ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി

ചാന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്റർ ആയി പ്രവർത്തനം തുടങ്ങി. ലാൻഡറിൽ നാസ നിർമിച്ച പേലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ച് തുടങ്ങിയത്.

ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന് ഡിസംബർ 13ന് ആണ് ആദ്യ സിഗ്നലുകൾ ലഭിച്ച് തുടങ്ങിയത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ പ്രവർത്തിക്കുന്ന ഏക എൽ ആർ എ ആണിത്.

പേടകങ്ങളുടെ ഭ്രമണപഥം കൃത്യമായി നിർണ്ണയിക്കാൻ സഹായിക്കുന്നതിന് പുറമെ, ചന്ദ്രൻ്റെ ഭ്രമണം, ആന്തരിക ഘടന, ഗുരുത്വ ആകർഷണം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും എൽ ആർ എയിൽ നിന്ന് ലഭ്യമാകും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഏറെ ഗുണപ്രദമാകും എൽ ആർ എയുടെ കണ്ടെത്തലുകൾ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക