India
HomeNews

ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവച്ചു; 1,75,025 തീര്‍ഥാടകര്‍ക്ക് അവസരം

9 Jan 20241 മിനിറ്റ് വായന
ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവച്ചു; 1,75,025 തീര്‍ഥാടകര്‍ക്ക് അവസരം


മക്ക: ഈ വര്‍ഷത്തെ ഇന്ത്യ-സൗദി ഹജ്ജ് കരാറില്‍ ഒപ്പുവച്ച്‌ ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അല്‍റബിഅയും. ജിദ്ദയിലെത്തിയ സ്മൃതി ഇറാനിയും തൗഫീഖ് അല്‍റബീഅയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. ഇത്തവണ 1,75,025 തീര്‍ഥാടകര്‍ക്ക് കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കാൻ സാധിക്കും.

ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസിഡര്‍ ഔസാഫ് സയ്യിദ് എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം ജിദ്ദയിലെ സൗദി ഹജ്ജ്-ഉംറ ഓഫിസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ പരസ്പരം കൈമാറി.

ഹജ്ജുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് സൗദി പ്രതിനിധികള്‍ അഭിനന്ദനമറിയിച്ചു. മെഹ്റം ഇല്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, തീര്‍ഥാടകരുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കിയുള്ള ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവ മന്ത്രിതല കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക