India
ബോട്ട് ദുരന്തം: 14 വിദ്യാർത്ഥികളും 2 അധ്യാപകരും ഉൾപ്പെടെ 16 മരണം, അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം
19 Jan 20241 മിനിറ്റ് വായന
ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃത ബോട്ട് സർവീസുകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ മുന്നിൽ വന്നതായി ഉള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. നടന്നത് ദുരന്തം അല്ലെന്നും നരഹത്യയാണെന്നും ഗുജറാത്ത് പിസിസി പ്രസിഡൻറ് ശക്തി സിംഗ് ഗോഹിൽ പറഞ്ഞു.





