India
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
19 Dec 20231 മിനിറ്റ് വായന
ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്സ്പ്രസ് (16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്സ്പ്രസ് (22628), തിരിച്ചിറപ്പിള്ളി – തിരുവനന്തപുരം എക്സ്പ്രസ് (22627), 16322 കോയമ്പത്തൂര്‍ – നാഗര്‍കോവില്‍ എക്സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍ റദ്ദാക്കി.
തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍ – തിരുനെല്‍വേലി എക്സ്പ്രസ്, തിരുവനന്തപുരം – തിരുച്ചിറപ്പള്ളി എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
ചെന്നെ എഗ്മോര്‍ – ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ (16127, 16128), കൊല്ലം – ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍ – കോയമ്പത്തൂര്‍ – നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍ – എസ്എംവിടി ബംഗളൂരു – നാഗര്‍കോവില്‍ (17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.





