India
പെട്രോള്‍, ഡീസല്‍ വില വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം
23 Dec 20231 മിനിറ്റ് വായന
എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറച്ചാല്‍ രാഷ്ട്രീയ നേട്ടമാകുമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇതു സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും എണ്ണ കമ്പനികളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ ക്രൂഡ് വില കുത്തനെ കൂടിയിട്ടും ഒന്നര വര്‍ഷമായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആഭ്യന്തര വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിരുന്നില്ല. ഇത് മൂലം കമ്പനികള്‍ ഭീമമായ വില്പന നഷ്ടമാണ് നേരിട്ടത്. അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ പൊതുമേഖലാ എണ്ണ കമ്പനികളുടെ ലാഭം കൂടുന്നു. ഉല്പാദന ചെലവിലുണ്ടായ കുറവിന് ആനുപാതികമായി ലിറ്ററിന് പത്ത് രൂപയിലധികം ലാഭത്തിലാണ് കമ്പനികള്‍ പെട്രോള്‍ വിൽക്കുന്നത്. ഡീസലിന് ലാഭം ലിറ്ററിന് അഞ്ച് രൂപ വരെയായി ഉയര്‍ന്നു.





