India
ചെറുപ്പക്കാരെ ആകർഷിച്ച് ക്രിപ്റ്റോ; കാരണം ഇതോ
26 Dec 20231 മിനിറ്റ് വായന
രാജ്യത്ത് ഏറ്റവും കൂടുതൽ പേർ നിക്ഷേപിച്ച ക്രിപ്റ്റോ കറൻസികൾ ഡോഗ് കോയിൻ, ബിറ്റ് കോയിൻ, എഥീറിയം എന്നിവയാണ് . ആകെ നിക്ഷേപ മൂല്യത്തിന്റെ 26 ശതമാനവും ഇവയിലാണ്. ക്രിപ്‌റ്റോ നിക്ഷേപകരിൽ ഒമ്പത് ശതമാനം മാത്രമാണ് സ്ത്രീകൾ, ഡൽഹിയിലും ഹൈദരാബാദിലുമാണ് ഏറ്റവും കൂടുതൽ വനിതാ നിക്ഷേപകരുള്ളത്. 2023 ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ക്രിപ്റ്റോ സോളാന ആണ്. 633 ശതമാനം വളർച്ചയാണ് സൊളാനയിലുണ്ടായത്. 160 ശതമാനത്തിലധികം വർധനയാണ് ബിറ്റ്കോയിൻ മൂല്യത്തിലുണ്ടായത്.
ക്രിപ്‌റ്റോ നിക്ഷേപകരി 40.19 ശതമാനം പേർ 26-35 വയസ്സിനിടയിൽ ഉള്ളവരാണ്. മൊത്തം നിക്ഷേപകരിൽ 34.27 ശതമാനം പേർ 18-25 വയസ്സിനിടയിലുള്ളവരുമാണ്. 36-45 പ്രായപരിധിയിലുള്ള നിക്ഷേപകരുടെ എണ്ണം 15.52 ശതമാനം ആണ്. 46 വയസ്സിന് മുകളിലുള്ളവർ മൊത്തം നിക്ഷേപകരുടെ എണ്ണം 10 ശതമാനവുമാണ്.





