ശ്രദ്ധിക്കുക, ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഇനിയും വൈകരുത്, ഇതാണ് കാര്യം
ആധാർ കാർഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം
* https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* MyAadhaar' മെനുവിൽ നിന്ന് 'അപ്ഡേറ്റ് യുവർ ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* തുടർന്ന് 'അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓൺലൈൻ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* ആധാർ കാർഡ് സെൽഫ് സർവീസ് പോർട്ടലിനായുള്ള പുനർരൂപകൽപ്പന ചെയ്ത ഇന്റർഫേസ് നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും.
* 'പ്രൊസീഡ് ടു അപ്ഡേറ്റ് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകി ക്യാപ്‌ച നൽകുക
* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക
* ഒടിപി നൽകിയ ശേഷം വീണ്ടും 'അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* വിലാസം മാറ്റുന്നതിന് 'അഡ്രസ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
* പുതിയ വിലാസ വിവരങ്ങൾ നൽകുക. കൂടെ പുതിയ വിലാസം സാധൂകരിക്കുന്ന പ്രൂഫുകൾ അപ്‌ലോഡ് ചെയ്യുക
* നിങ്ങളുടെ പുതിയ വിലാസത്തിനായുള്ള വിവരങ്ങൾ നൽകുക, ആവശ്യമുള്ള ഡോക്യുമെന്റ് പ്രൂഫ് സ്കാൻ ചെയ്ത പകർപ്പായി അപ്‌ലോഡ് ചെയ്യണം.
* നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പിക്കുക.
* സേവനവുമായി ബന്ധപ്പെട്ട് എതെങ്കിലും ചാർജ്ജുകൾ കാണിക്കുന്നുണ്ടെങ്കിൽ നൽകുക
* തുടർന്ന് ലഭിക്കുന്ന യുആർ എൻ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം





