India
HomeNews

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 39.50രൂപ കുറച്ചു

22 Dec 20231 മിനിറ്റ് വായന
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 39.50രൂപ കുറച്ചു

 


വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു. രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കമ്ബനികളുടെ നടപടി.ഗാർഹിക ആവശ്യത്തിനുള്ള എൽപിജിയുടെ വിലയിൽ മാറ്റമില്ല.വാണിജ്യാവശ്യത്തിനുള്ള, 19 കിലോ പാചക വാതക സിലിണ്ടറിന്റെ പുതിയ വില 1757 രൂപയാണ്. ഗാർഹിക പാചക വാതകം 14.2 കിലോ സിലിണ്ടറിന് വില 903 രൂപയായി തുടരും. ഈ മാസം തുടക്കത്തിൽ വാണിജ്യ എൽപിജി വില സിലിണ്ടറിന് 21 രൂപ ഉയർത്തിയിരുന്നു


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക