India
മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആര്‍ട്ടെമിസ് 3 ദൗത്യം 2027 വരെയെങ്കിലും വൈകും: റിപ്പോര്‍ട്ട്
2 Dec 20231 മിനിറ്റ് വായന
ആർട്ടെമിസ് പദ്ധതി വിവിധ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൂണാർ ലാന്ററുകളും സ്പേസ് സ്യൂട്ടുകളും നിർമിക്കുന്നതിൽ വിവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. ചില പരീക്ഷണ വിക്ഷേപണങ്ങൾ വൈകി. അത് മറ്റ് പരീക്ഷണങ്ങളുടെ സമയക്രമത്തേയും ബാധിച്ചേക്കും. ഇതിന് പുറമെ മറ്റ് വെല്ലുവിളികളും ഉണ്ട്. ഇതോടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ദൗത്യം 2025 ൽ നടക്കാനിടയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നാസയിൽ നിന്ന് ശേഖരിച്ച വിവിധ രേഖകളുടെയും കാരാർ വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് ജിഎഒ റിപ്പോർട്ട് തയ്യാറാക്കിയത്.
79 മാസം കൊണ്ട് ഹ്യൂമൻ ലാൻഡിങ് സിസ്റ്റം നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. എന്നാൽ ആർട്ടെമിസ് ദൗത്യത്തിന്റെ സങ്കീർണതകൾ കൊണ്ട് അത് സാധ്യമാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2027 വരെയെങ്കിലും ആർട്ടെമിസ് 3 ദൗത്യം വൈകുമെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ഹ്യൂമൻ ലാൻഡിങ് സിസ്റ്റത്തിന്റെ നിർമാണത്തിന്റെ ഭാഗമായുള്ള 13 പരീക്ഷണ ദൗത്യങ്ങളിൽ എട്ടെണ്ണമെങ്കിലും വൈകിയിട്ടുണ്ട്. അതിൽ രണ്ടെണ്ണം 2025 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. നിലവിലെ പദ്ധതി അനുസരിച്ച് ആ വർഷമാണ് ആർട്ടെമിസ് 3 വിക്ഷേപിക്കേണ്ടത്. ഹ്യൂമൻ ലാൻഡിങ് സിസ്റ്റം വിക്ഷേപിക്കുന്നതിന് മുമ്പുള്ള ഓർബിറ്റൽ ഫ്ളൈറ്റ് ടെസ്റ്റുകളുടെ കാലതാമസവും ഇതിനെ ബാധിച്ചിട്ടുണ്ട്. വിക്ഷേപണ വാഹനത്തിന്റെ ചില സൗകര്യങ്ങൾ പരീക്ഷിക്കേണ്ടത് ഈ ദൗത്യങ്ങളിലാണ്. ഇതിന് പുറമെ വിവിധ സാങ്കേതിക വെല്ലുവിളികളും ദൗത്യങ്ങളുടെ കാലതാമസത്തിനിടയാക്കുന്നു.





