India
HomeNews

ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം പ്രതിസന്ധിയില്‍: മണ്ണിടിച്ചിലിനെ തുടർന്ന് ഡ്രില്ലിങ് ഉപേക്ഷിച്ചു

19 Nov 20231 മിനിറ്റ് വായന
ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം പ്രതിസന്ധിയില്‍: മണ്ണിടിച്ചിലിനെ തുടർന്ന് ഡ്രില്ലിങ് ഉപേക്ഷിച്ചു


ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍. മണ്ണിടിഞ്ഞ് വീഴുന്നതിനാല്‍ തുരങ്കത്തിനുള്ളിലൂടെയുള്ള നിലവിലെ ഡ്രില്ലിങ് ഉപേക്ഷിച്ചു. പകരം മലമുകളില്‍നിന്ന് താഴെയ്ക്ക് ഡ്രില്‍ ചെയ്യാനുള്ള സാധ്യതകളാണ് തേടുന്നത്. മലമുകളില്‍ മരംവെട്ടും വഴിയൊരുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു. രക്ഷാപ്രവർത്തനം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാം എന്നാണ് സൂചന. അതേ സമയം സർക്കാരും നിർമാണ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കുടുങ്ങിക്കിടക്കുന്ന ചില തൊഴിലാളികളുടെ ബന്ധുക്കൾ വീണ്ടും രംഗത്തുവന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക