India
സോഫയിൽ ഇരുന്നപ്പോൾ പതിവില്ലാതെ ചീറ്റുന്ന ശബ്ദം, കണ്ടത് ഒളിച്ചിരിക്കുന്ന ഫണം വിടർത്തിയ അഞ്ചടി നീളമുള്ള മൂർഖനെ!
3 Nov 20231 മിനിറ്റ് വായന
ഭീംപുര ഗ്രാമത്തിലെ ബാബുലാൽ മേഘ്‌വാളിന്‍റെ വീട്ടിലാണ് സംഭവം നടന്നത്. സോഫയുടെ പുറകുവശം അല്‍പ്പം കീറിയ നിലയിലായിരുന്നു. ഇവിടെയാണ് പാമ്പ് കയറി ഒളിച്ചിരുന്നത്. ഈ പാമ്പിനെ എങ്ങനെ പുറത്തെടുക്കുമെന്ന് അറിയാതെ ബാബുലാലും കുടുംബവും കുഴങ്ങി.
ഉടന്‍തന്നെ പാമ്പ് പിടുത്തക്കാരൻ ഗോവിന്ദ് ശർമയെ വിളിച്ചു. അദ്ദേഹം കമ്പി കൊണ്ട് കുത്തി വിഷപ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷെ തന്‍റെ ഒളിസങ്കേതം വിട്ടുപോവാന്‍ പാമ്പ് തയ്യാറായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗോവിന്ദ് മൂര്‍ഖനെ പിടികൂടിയത്.
ഒരു വലിയ അപകടം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് ബാബുലാലും കുടുംബവും. കൃത്യ സമയത്ത് പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് ആലോചിക്കാനേ കഴിയുന്നില്ലെന്ന് ബാബുലാല്‍ പറയുന്നു.
മൂർഖനെ ദൂരെ വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. വനം വകുപ്പിനെ വിവരം അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭവാനി സിംഗ് ജാദൂൻ പറഞ്ഞു. നേരത്തെയും പ്രദേശത്ത് വിഷപ്പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.





