India
HomeNews

Missing | മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; സംഭവം അഹ് മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ

12 Oct 20231 മിനിറ്റ് വായന
Missing | മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; സംഭവം അഹ് മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ


ന്യൂഡെല്‍ഹി:(www.payangadilive.in)
മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ഗുജറാത് ഹൈകോടതിയിലെ അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹ് മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവമെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി.

പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അഭിഭാഷകയെ കാണാതായതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിന്റെ ആവശ്യത്തിനായി മുംബൈയിലേക്ക് വരികയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക