India
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം
6 Oct 20231 മിനിറ്റ് വായന
ബുധനാഴ്ച്ച വൈകീട്ടാണ് പൊലീസിന് വിവരം കിട്ടിയത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ പ്രദേശത്ത് കൂടുതൽ ഇന്ത്യക്കാർ താമസിച്ചു വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.- എന്നാൽ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.





