India
HomeNews

കറണ്ട് പോയപ്പോള്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച്‌ ലൈനില്‍ തട്ടി: അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു

4 Oct 20231 മിനിറ്റ് വായന
കറണ്ട് പോയപ്പോള്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച്‌ ലൈനില്‍ തട്ടി: അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു

മഴയത്ത് കറണ്ട് പോയപ്പോള്‍ സര്‍വീസ് ലൈനില്‍ ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ തട്ടിയ മകനും രക്ഷിക്കാന്‍ ചെന്ന സഹോദരിക്കും അമ്മയ്ക്കും ദാരുണാന്ത്യം.

കന്യാകുമാരിയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി നഷ്ടമായതിനെ തുടര്‍ന്ന് അശ്വിൻ ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ സര്‍വീസ് വയറില്‍ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്.

മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്ബ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ സര്‍വീസ് വയറില്‍ തട്ടിയതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ്തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. ഇതോടെ ആതിരയും ഷോക്കേറ്റ് തറയില്‍ വീണു. ഓടിവന്ന അമ്മ ചിത്രയ്ക്കും മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു വീ‍ഴുകയായിരുന്നു. മൃതദേഹങ്ങള്‍ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക