India
ദാദാസാഹേബ് ഫാല്‍കേ പുരസ്‌കാരം പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന്
26 Sept 20231 മിനിറ്റ് വായന
ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ വഹീദ നേരത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും വഹീദക്ക് കഴിഞ്ഞു.
ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ രാജ്യം പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു.
തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ ജനിച്ച വഹീദ 'റൊജലൂ മറായി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള പ്രവശം. പ്യാസ്, കാഗസ് ക ഫൂല്‍, രേഷ്മ ഔര്‍ ഷേര, നീല്‍ കമല്‍, ഖമോഷി, കഭി കഭീ, നാംകീന്‍, ചാന്ദ്നി, ലംഹേ തുടങ്ങിയ വഹീദയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്.





