India
HomeNews

മാനസികാസ്വാസ്ഥ്യം മെഡിക്കൽ പഠനത്തിന് തടസ്സമാകില്ലെന്ന് എൻ.എം.സി.

15 Sept 20231 മിനിറ്റ് വായന
മാനസികാസ്വാസ്ഥ്യം മെഡിക്കൽ പഠനത്തിന് തടസ്സമാകില്ലെന്ന് എൻ.എം.സി.


ന്യൂഡൽഹി : മെഡിക്കൽ ബിരുദപഠനത്തിന് മാനസികാസ്വാസ്ഥ്യം തടസ്സമാകില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ സുപ്രീംകോടതിയിൽ. രാജ്യത്തെ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച എട്ടംഗസംഘത്തിന്റെ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

എട്ടംഗ സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മാനസികാസ്വാസ്ഥ്യമുള്ള ഒരു വിദ്യാർഥി നീറ്റ്-യുജി യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അവരെ മെഡിക്കൽ പ്രവേശനത്തിൽ നിന്ന് മാറ്റിനിർത്താനാവില്ല. എന്നാൽ മാനസികാസ്വാസ്ഥ്യമുള്ളവർക്ക് മെഡിക്കൽ പ്രവേശനത്തിന് ഏതെങ്കിലും ക്വാട്ട, സംവരണ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നും ഭാവിയിൽ പരിഗണിക്കാവുന്നതാണെന്നും പറയുന്നു

ഇന്ത്യൻ ഡിസെബിലിറ്റി ഇവാല്വേഷൻ അസസ്മെന്റ് സ്കെയിലിൽ 40 ശതമാനത്തിലധികം മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ പഠനം നിഷേധിക്കപ്പെട്ടുവെന്നു കാട്ടിയുള്ള ഉദ്യോഗാർഥിയുടെ ഹർജിയിലാണ് കമ്മിഷന്റെ പ്രതികരണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക