India
രാജ്യത്ത് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും
18 Sept 20231 മിനിറ്റ് വായന
ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് അവരുടെ ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവര്‍ക്കും ഐ.ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്.
2016 നവംബര്‍ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 201819ല്‍ അവസാനിപ്പിച്ചിരുന്നു. നോട്ടുകളില്‍ ഏറെയും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയാണ്.





