Kerala
HomeNews

കുട്ടിയുടെ മുഖത്ത് കൊത്തി; പൂവന്‍ കോഴിക്കെതിരെ കേസ് കൊടുത്ത് മാതാപിതാക്കള്‍; പിന്നെ നടന്നത് വിചിത്ര സംഭവങ്ങള്‍

4 Feb 20191 മിനിറ്റ് വായന
കുട്ടിയുടെ മുഖത്ത് കൊത്തി; പൂവന്‍ കോഴിക്കെതിരെ കേസ് കൊടുത്ത് മാതാപിതാക്കള്‍; പിന്നെ നടന്നത് വിചിത്ര സംഭവങ്ങള്‍

അയല്‍വാസികള്‍ തമ്മിലുള്ള പലതരം വഴക്കുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു പൂവന്‍കോഴിയെ കോടതി കയറ്റുന്നത് വരെ എത്തിയിരിക്കുകയാണ് തര്‍ക്കം. രു പൂവന്‍കോഴിയുടെ പേരില്‍ നിരന്തരം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് ശിവപുരി സ്വദേശികളായ ദമ്പതികള്‍.

അയല്‍വാസികളുടെ കുട്ടിയെ തങ്ങള്‍ വളര്‍ത്തുന്ന പൂവന്‍കോഴി ഉപദ്രവിക്കുന്നതാണ് കാരണം. അയല്‍വാസിയായ വീട്ടമ്മയാണ് പോലീസില്‍ പരാതിയുമായി എത്തിയത്. കഴിഞ്ഞ 5 മാസത്തിനിടെ നാല് തവണ കോഴി തന്റെ മകളെ ആക്രമിച്ചെന്നും നിരവധി തവണ താക്കീത് നല്‍കിയിട്ടും കോഴിയുടെ ആക്രമണം തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചതോടെ കോഴിയുടെ ഉടമസ്ഥരായ പപ്പു ജാദവിനെയും ലക്ഷമിയെയും പൊലീസ് വിളിച്ചുവരുത്തി. എന്നാല്‍ കോഴിയെ വെറുതെ വിടണമെന്നും പകരം തങ്ങളെ ശിക്ഷിച്ചോളൂ എന്നുമാണ് ഇവര്‍ പറഞ്ഞത്. കുട്ടികളില്ലാത്ത തങ്ങള്‍ക്ക് പൂവന്‍കോഴി സ്വന്തം കുഞ്ഞിനെപ്പോലെയാണെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ കോഴിയെ വെറുതെ വിടണമെന്നും ഇവര്‍ പരാതിക്കാരോട് അപേക്ഷിച്ചു. ഒടുവില്‍,ഇനി ഒരു തവണ കൂടി ആക്രമണം ഉണ്ടായാല്‍ കോഴിയെ വില്‍ക്കാമെന്ന പപ്പുവിന്റെ ഉറപ്പിന്മേല്‍ പൊലീസ് ഇരുവരെയും വിട്ടയച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക