Information
ശാസ്ത്രയുടെ നേതൃതത്തിൽ 'ശ്രീ നാരായണ ദർശനവും സമകാലിക സമൂഹവും' സെമിനാർ നടന്നു...
24 Aug 20211 മിനിറ്റ് വായന

ശ്രീനാരായണനെ ദൈവമാക്കാതെ നവോത്ഥാന നായകനായും ലോകമാനവികതയുടെ വഴികാട്ടിയായും ഗുരുവായും കാണാൻ കഴിയണമെന്ന് പ്രമുഖ വാഗ്മിയും ചിന്തകനും കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനുമായ വി.കെ.സുരേഷ് ബാബു, അഭിപ്രായപ്പെട്ടു.
സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് ( ശാസ്ത്ര) ശ്രീനാരായണ ഗുരു ജയന്തി ദിനാ ചരണത്തോടനുബന്ധിച്ച്സംഘടിപ്പിച്ച 'ശ്രീ നാരായണ ദർശനവും സമകാലിക സമൂഹവും 'എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാതുർവർണ്യത്തിൻ്റെയും ജാതീയതയുടേയും അന്ധവിശ്വാസങ്ങളുടേയും അതിപ്രസരം മുലം
ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ പ്രബുദ്ധമായ മനുഷ്യാലയമായി തിരുത്തിക്കാൻ മുൻകൈയെടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു ശ്രീനാരായണൻ എന്നും ഗുരുവിൽ നിന്ന് പഠിച്ച കാര്യങ്ങൾ ജീവിത ധർമ്മമായി കർമ്മമണ്ഡലത്തിൽ പ്രയോഗിക്കയാണ് നമുക്ക് ചെയ്യാനുള്ള തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്ര പ്രസിഡണ്ട് ഡോ. വി. എൻ.രമണിയു ടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വി.ആർ.വി. ഏഴോം, ഡോ.ടി.എം.സുരേന്ദ്രനാഥ് ,കെ.പി.ദാമോദരൻ, സി.കെ.നസീർ മല്ലപ്പള്ളി ,പ്രൊഫ.എ.ജമാലുദ്ദീൻ, ബി.ദാമോദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ശ്രീലതാമധു പയ്യന്നൂർ, അഡ്വ.ജയപാലൻ കാര്യാട്ട് തുടങ്ങിയവർ ഗുരു സ്മൃതിക്കവിതകൾ അവതരിപ്പിക്കുകയും ചെയ്തു.





