Kerala
HomeNews

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കും

8 Feb 20191 മിനിറ്റ് വായന
കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കും


മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു അറിയിച്ചു. മാര്‍ച്ച് 31നുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതോടെ ഹജ്ജ് സര്‍വ്വീസുകളും പുനരാരംഭിക്കും. 

ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. ഡല്‍ഹിയിലേക്ക് നേരിട്ട് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും സര്‍വ്വീസ്. മറ്റിടങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക