Kerala
HomeNews

യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയെ നിയന്ത്രിക്കാനായില്ല; സിപിഎം ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം..

18 Jul 20191 മിനിറ്റ് വായന
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയെ നിയന്ത്രിക്കാനായില്ല; സിപിഎം ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം..

തിരുവനനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് അക്രമസംഭവങ്ങളില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് സ്ഥിതിഗതികള്‍ ഇത്ര വശളാക്കിയതെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. യൂണിയനെ ജില്ലാ നേതൃത്വത്തിന് നിയന്ത്രിക്കാനായില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂരിനെയും സി.ജയന്‍ബാബുവിനേയും വിമര്‍ശിച്ച് ആനത്തലവട്ടം ആന്ദന്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് ശേഷവും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂണിവേഴ്‌സിറ്റി കോളജിനെ സംരക്ഷിക്കുമെന്നും ഗൗരവതരമായ ഇടപെടല്‍ വിഷയത്തില്‍ വേണമെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി. എസ്എഫ്‌ഐയിലെ ഭിന്നതയും സംഘര്‍ഷത്തിനു കാരണമായെന്നാണ് വിലയിരുത്തല്‍.

അതേസമയം, എസ്.എഫ്‌.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു കുത്തേറ്റ അഖിലിന്റെ വീട് സന്ദര്‍ശിച്ചു. വിഷയത്തില്‍ എസ്.എഫ്‌.ഐ സ്വീകരിച്ച നിലപാടുകള്‍ കുടുംബം സ്വാഗതം ചെയ്‌തെന്ന് സാനു പറഞ്ഞു.

നേരത്തെ, കോളേജില്‍ പിരിച്ചുവിട്ട യൂണിറ്റിന് പകരം എസ്.എഫ്‌.ഐ താത്കാലിക യൂണിറ്റ് രൂപീകരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ.ആര്‍. റിയാസ് കണ്‍വീനറായാണ് താത്കാലിക യൂണിറ്റ് രൂപീകരിച്ചത്.
 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക