India
മുംബൈ-ജയ്പുര്‍ ട്രെയിനില്‍ വെടിവെപ്പ്; RPF എഎസ്‌ഐ ഉള്‍പ്പെടെ നാല് മരണം, കോണ്‍സ്റ്റബില്‍ കസ്റ്റഡിയില്‍
31 Jul 20231 മിനിറ്റ് വായന
പ്രതിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതൻ സിങ്ങിനെ ഇയാള്‍ ഉപയോഗിച്ച തോക്കുള്‍പ്പെടെ മുംബെെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംബെെയില്‍ നിന്ന് ജയ്പുരിലേക്കുള്ള യാത്രക്കിടെ ബി-5 കോച്ചിലായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ ട്രെയിൻ പാല്‍ഗര്‍ സ്റ്റേഷൻ കടന്നതിന് ശേഷമായിരുന്നു വെടിവെപ്പ്. യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കമായിരുന്നു. കൊലപാതകത്തിന് ശേഷം ദഹിസാര്‍ സ്റ്റേഷന് സമീപത്ത് വെച്ച് ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.





