India
HomeNews

അതിര്‍ത്തി കടന്ന പ്രണയം; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്താനില്‍

24 Jul 20231 മിനിറ്റ് വായന
അതിര്‍ത്തി കടന്ന പ്രണയം; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്താനില്‍


ജയ്പൂര്‍:(www.payangadilive.in)
പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തി പാക് സ്വദേശി സീമ ഹൈദര്‍ ഉണ്ടാക്കിയ വിവാദങ്ങളുടെ തീ ഇതുവരെ അണഞ്ഞിട്ടില്ല.

ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിന്‍ മീണയെ വിവാഹം ചെയ്ത സീമ ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിവാദങ്ങള്‍ക്കിടെ ഒരു ഇന്ത്യന്‍ യുവതി പാകിസ്താനിലെത്തിയിരിക്കുകയാണ്. രാജസ്ഥാനി ഭിവാദി ജില്ലയില്‍ നിന്നുള്ള അഞ്ജുവാണ് അതിര്‍ത്തി കടന്നിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നസ്‍റുല്ല(29) എന്ന യുവാവിനെ കാണാനാണ് അഞ്ജു(35) പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് പോയത്. സീമ അനധികൃതമായിട്ടാണ് ഇന്ത്യയിലെത്തിയതെങ്കില്‍ അഞ്ജു ശരിയായ യാത്രാരേഖകള്‍ സഹിതമാണ് അതിര്‍ത്തി കടന്നത്. പാക് വിസയുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാൻ അധികൃതര്‍ അഞ്ജുവിന് പ്രവേശനം അനുവദിച്ചു. നസ്റുല്ല മെഡിക്കല്‍ റെപ്രസെന്‍റേറ്റീവാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നാലു വര്‍ഷമായി ഇവര്‍ പരിചയപ്പെട്ടിട്ട്. നസ്റുല്ല ഇല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നാണ് അഞ്ജു പറയുന്നത്. നിലവില്‍ അഞ്ജുവിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. 30 ദിവസത്തേക്ക് പാകിസ്താനില്‍ തങ്ങാന്‍ അനുവദിച്ചിട്ടുണ്ട്.

അതിര്‍ത്തി കടന്ന പ്രണയം; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്താനില്‍വിവാഹിതയായ അഞ്ജുവിന്‍റെ ഭര്‍ത്താവ് അരവിന്ദ് ഞായറാഴ്ചയാണ് ഭാര്യ അതിര്‍ത്തി കടന്ന വിവരം അറിയുന്നത്. വാട്‌സ്‌ആപ്പ് വഴി അഞ്ജു താനുമായി ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഫോണില്‍ വിളിച്ച്‌ താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും പറഞ്ഞു.അരവിന്ദ് ഭിവാഡിയിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ബയോഡാറ്റ എൻട്രി ഓപ്പറേറ്ററായാണ് അജ്ഞു ജോലി ചെയ്തിരുന്നത്. വിദേശത്ത് ജോലിക്ക് അപേക്ഷിക്കാൻ താല്‍പര്യമുണ്ടായിരുന്നതിനാല്‍ 2020-ലാണ് അഞ്ജു പാസ്‌പോര്‍ട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു.അഞ്ജു ക്രിസ്തു മതം സ്വീകരിച്ചാണ് അരവിന്ദിനൊപ്പം കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികളുണ്ട്. ഭിവാഡിയിലെ വാടക ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക