India
HomeNews

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം; സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന 16-കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

29 Jun 20231 മിനിറ്റ് വായന
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം; സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന 16-കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു


ന്യൂഡല്‍ഹി
: ഡല്‍ഹിയില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരായായി. സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡല്‍ഹി ഷാബാദ് മേഖലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 
സുഹൃത്തിനൊപ്പം വീടിന് സമീപത്ത് പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നംഗ സംഘം അക്രമിച്ചത്. സ്ഥലത്തെത്തിയ യുവാക്കള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. അക്രമത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവാക്കളെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടുന്നത്. 
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
അക്രത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക