India
ലൈംഗിക അതിക്രമകേസുകളിൽ നടപടികൾ വൈകുന്നു: അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി..
18 Dec 20191 മിനിറ്റ് വായന

ന്യൂഡൽഹി: ലൈംഗിക അതിക്രമകേസുകളിൽ നടപടികൾ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസുകൾ അന്തമായി വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി സ്വമേധയാ ആണ് ഇക്കാര്യത്തിൽ നടപടി എടുത്തത്. മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യുറി ആയും കോടതി നിയമിച്ചു.





