India
HomeNews

ഡല്‍ഹി നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ്: വിജയിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്ന് അരവിന്ദ് കെജ്‍രിവാൾ..

19 Jan 20201 മിനിറ്റ് വായന
ഡല്‍ഹി നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ്: വിജയിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്ന് അരവിന്ദ് കെജ്‍രിവാൾ..

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. എല്ലാ കുട്ടികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസവും ശുദ്ധമായ വായുവും ശുദ്ധയായ യമുനയും കേജരിവാള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി നിവാസികള്‍ എല്ലാവര്‍ക്കും 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളവും ആപ്പിന്‍റെ വാഗ്ദാനങ്ങളിലുണ്ട്.

ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികൾ അധികാരത്തിൽ വന്നാൽ തുടരുമെന്ന ഉറപ്പാണ് കെജ്‍രിവാൾ മുന്നോട്ട് വെക്കുന്നത്. 500 കിലോ മീറ്റര്‍ കൂടി മെട്രോ വ്യാപിപ്പിക്കും, ചേരിനിവാസികള്‍ക്ക് ചേരിക്കടുത്ത് വീടുവച്ചുനല്‍കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ യാത്ര, 200 യൂണിറ്റുവരെ വൈദ്യുതിക്ക് നിരക്കില്ല തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. 

2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആപ്പ് സ്വന്തമാക്കിയിരുന്നു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക