Kannur
HomeNews

കഴിഞ്ഞ ദിവസം അഴീക്കോടു നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

24 Feb 20221 മിനിറ്റ് വായന
കഴിഞ്ഞ ദിവസം അഴീക്കോടു നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


അഴീക്കോട്: കഴിഞ്ഞ ദിവസം അഴീക്കോട് വായ്പ്പറമ്പിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 22/02/22 ന് പുലർച്ചെ വായ്പ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ ക്രോടത്തിൻ്റെ മൃതദേഹം കണ്ടെത്തി. കാണാതായതു മുതൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് നാട്ടുകാരും പോലീസും ആളെ കണ്ടെത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും മറ്റും തെരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് 7:30 ഓടെ സമീപത്തുള്ള വീട്ടുകിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസിലും ഫയർഫോഴ്സിലും അറിയിച്ച് മൃതദേഹം പുറത്തെടുത്ത് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. അച്ഛൻ സുരേന്ദ്രൻ, അമ്മ പ്രസീത, സഹോദരി വൃന്ദ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക