India
HomeNews

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെഹ്റു കുടുംബം മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി..

16 Dec 20191 മിനിറ്റ് വായന
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെഹ്റു കുടുംബം മോഷ്ടിച്ച കുടുംബപ്പേര് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി..

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സംബിത് പത്ര. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെഹ്‌റു കുടുംബം മോഷ്ടിച്ച കുടുംബപ്പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്ന് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അവരുടെ ചെറുമകന്‍ അദ്ദേഹത്തെ വാക്കുകള്‍ കൊണ്ട് അപമാനിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഗാന്ധി എന്ന പേര് അവര്‍ മോഷ്ടിച്ചത്. ആ പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് സംബിത് പത്ര പറഞ്ഞു.

കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സംബിത് പത്ര രംഗത്തെത്തിയിരുന്നു. സവര്‍ക്കര്‍ ധീരനും ദേശാഭിമാനിയുമാണ്. രാഹുല്‍ ഗാന്ധിക്കൊരിക്കലും വീര്‍ സവര്‍ക്കറിനെ അനുകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക