India
ജാർഖണ്ഡിൽ നിയമസഭാ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ഇഞ്ചോടിഞ്ച് പോരാട്ടം..
23 Dec 20191 മിനിറ്റ് വായന

റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തുടക്കം മുതൽ ലഭ്യമായ മുന്നേറ്റം കോൺഗ്രസ് സഖ്യം തുടരുകയാണ്. ഭരണകക്ഷിയായ ബിജെപിക്ക് തുടക്കം മുതൽ ലീഡ് നഷ്ടമായിരിക്കുകയാണ്. ഭരണ തുടർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് നിലവിലെ സ്ഥിതി.
വോട്ടെണ്ണൽ തുടങ്ങിയ ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഏഴ് സീറ്റിന്റെ മുൻതൂക്കമാണ് കോൺഗ്രസ് സഖ്യത്തിനുള്ളത്. 37 സീറ്റുമായി കോൺഗ്രസ് സഖ്യവും 30 സീറ്റുമായി ബിജെപി സഖ്യവും മത്സരം തുടരുകയാണ്. 41 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സീറ്റ് നില
കോൺഗ്രസ് സഖ്യം - 37
ബിജെപി സഖ്യം - 29
മറ്റുള്ളവർ - 11
വോട്ട് എന്നാൽ തുടരുമ്പോൾ പ്രമുഖരെല്ലാം ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി രഘുബർദാസ് മുന്നേറുകയാണ്. ബാബുലാൽ മറാണ്ടി, ഹേമന്ദ് സോറൻ, ലൂയിസ് സോറൻ തുടങ്ങിയവരെല്ലാം ലീഡ് ചെയ്യുകയാണ്.





