India
പൗരത്വ നിയമ ഭേദഗതി; നിരോധനാജ്ഞ, ഒട്ടേറെപ്പേര്‍ അറസ്റ്റിൽ..
19 Dec 20191 മിനിറ്റ് വായന

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധയിടങ്ങളില്‍ നടത്താനിരുന്ന മാര്‍ച്ചുകള്‍ക്ക് അനുമതി നിഷേധിച്ച് പൊലീസ്. യു.പിയിലും ഡല്‍ഹിയിലെ ചെങ്കോടയുടെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലഖ്നൗ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഒട്ടേറെപ്പേര്‍ അറസ്റ്റിലായി. ചെന്നൈയിലും ബംഗളൂരുവിലും ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മാര്‍ച്ചും വിലക്കി.
ജാമിയ വിദ്യാർഥികളുടെയും ഇടത് പാർട്ടികളുടെയും പ്രതിഷേധ മാര്‍ച്ച് അല്‍പസമയത്തിനകം ആരംഭിക്കും. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എട്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ബിഹാറില്‍ ഇടതു പാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. പട്നയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ജാമിയ മിലിയ സർവ്വകലാശാലയിലെ പൊലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.





