India
HomeNews

രാജ്യത്തെ കോവിഡ് കണക്കുകളിൽ നേരിയ കുറവ്.

23 Jan 20221 മിനിറ്റ് വായന
രാജ്യത്തെ കോവിഡ് കണക്കുകളിൽ നേരിയ കുറവ്.







ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കണക്കുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്കാണ് കോവിഡ് ബാധിച്ചത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാൾ 4171 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.


നിലവിൽ രാജ്യത്ത് ആക്റ്റിവ് കേസുകളുടെ എണ്ണം 21,87,207 ആണ്. 93.18 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.65 ശതമാനമാണ്.

18.75 ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇന്നലെ നടത്തിയത്. ഇതുവരെ 161.92 കോടി ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റർ ഡോസുകളും വിതരണം ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക