India
HomeNews

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു

21 Jan 20221 മിനിറ്റ് വായന
രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു

 






ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നര ലക്ഷത്തോളം(3.47 ലക്ഷം) പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3.17 ലക്ഷം ആയിരുന്നു.കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയാണ് മുന്നിൽ.

ഇന്ന് രാജ്യത്ത് 703 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനത്തിൽനിന്ന് 17.94 ശതമാനമായി ഉയർന്നു. പുതുതായി 9,692 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക